ഐ.എച്ച്.ആർ.ഡി. കോഴ്‌സ് റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

148

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2018 ഡിസംബറിൽ നടത്തിയ പി.ജി.ഡി.സി.എ/ പി.ജി.ഡി.എ.ഇ/ ഡി.സി.എ/ ഡി.ഡി.റ്റി.ഒ.എ/ സി.സി.എൽ.ഐ.എസ് കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in ലും ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ മാർച്ച് 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കാം. ജൂൺ 2019 ലെ സപ്ലിമെന്ററി പരീക്ഷക്ക് പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ മാർച്ച് 30 ന് മുൻപ് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.

NO COMMENTS