മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. വെള്ളിയാഴ്ച മുതലാണ് തീ പടരാന്‍ തുടങ്ങിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്. 10,000 ഹെക്ടറോളം സ്ഥലം കത്തിനശിച്ചതായാണ് അധികൃതര്‍ നല്കുന്ന വിവരം.