അദ്ധ്യാപികയെ ഗര്‍ഭിണിയാക്കിയ 17 കാരന് കോടതി നല്‍കാന്‍ വിധിച്ചത് 40 കോടി

212

സന്‍ഫ്രാന്‍സിസ്കോ: മുപ്പത്തിയൊന്നുകാരിയായ അധ്യാപികയെ ഗര്‍ഭിണിയാക്കി പതിനേഴുകാരന് കോടതി നല്‍കാന്‍ വിധിച്ച നഷ്ടപരിഹാരം 40 കോടി രൂപയ്ക്ക് തുല്യമായ അമേരിക്കന്‍ ഡോളര്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് കോടതി വലിയ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയുമായി ലോറ വൈറ്റ് ഹസ്റ്റ് എന്ന അധ്യാപികയ്ക്ക് ഒരു വര്‍ഷത്തില്‍ ഏറെയായി ബന്ധമുണ്ടായിരുന്നു. 16 വയസുമുതല്‍ കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചിരുന്നു. തനിക്ക് ഒരിക്കലും ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നായിരുന്നു അധ്യാപിക കരുതിരുന്നത്.
തുടര്‍ന്നാണു വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തില്‍ ലോറ ഗര്‍ഭം ധരിച്ചത്. ഇങ്ങനെ സംഭവിച്ചത് ഒരു അത്ഭുതമായി അവര്‍ കരുതി. ഇവര്‍ക്ക് ജോണിനെ കൂടാതെ മറ്റു രണ്ടു വിദ്യാര്‍ത്ഥികളുമായും ശാരീരിക ബന്ധം ഉണ്ടായിരുന്നു. ജോണിന്റെ മാതാവു നല്‍കിയ പരാതിയിലാണു ലോറ കുടുങ്ങിയത്. തന്നെ അധ്യാപിക ചൂഷണം ചെയ്യുന്ന കാര്യം വിദ്യാഭ്യാസ അധികൃതര്‍ക്കും അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നാണു ജോണിന്‍റെ വാദം.
അറിഞ്ഞിട്ടും അവര്‍ നിസ്സംഗത പാലിച്ചു. അതുകൊണ്ടാണു വിദ്യാഭ്യാസവകുപ്പ് ജോണിന് ഇത്രയതികം രുപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു ഗര്‍ഭിണിയായ അധ്യപിക ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് രണ്ട് മാസമായപ്പോഴാണ് ഇവര്‍ കുറ്റക്കാരി ആണെന്നു കണ്ട് ജയിലിലടച്ചത്.
ഒരു വര്‍ഷത്തെ ശിക്ഷ കാലാവധിക്കു ശേഷം ഇവര്‍ പുറത്തിറങ്ങി. ഇവരുടെ കുഞ്ഞിന് ഇപ്പോള്‍ മൂന്നു വയസ് പ്രായമുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പം മാറി മാറി നിന്നാണ് കുഞ്ഞ് ഇപ്പോള്‍ വളരുന്നത്

NO COMMENTS

LEAVE A REPLY