ന്യൂഡല്‍ഹി : ലോക് സഭാ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍ എത്തും. എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം സംസാരിക്കും. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിലേയും പോണ്ടിച്ചേരിയിലേയും ലോകസഭാ സീറ്റുകള്‍ സംബന്ധിച്ച് സഖ്യത്തില്‍ നേരത്തെ തന്നെ ധാരണയില്‍ എത്തിയിരുന്നു. കാഞ്ചീപുരത്ത് ഇന്ന് നടക്കുന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കും.