ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കാഷ്മീരിലെ ഹന്ദ്വാരയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.