കാസര്‍കോട് കെല്‍ട്രോണ്‍ മുഖേന മൂന്നു മാസം മുതല്‍ ആറു മാസം വരെയുള്ള സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

190

കാസര്‍കോട് : ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണ്‍ മുഖേന കാസര്‍കോട് നടത്തുന്ന മൂന്നു മാസം മുതല്‍ ആറു മാസം വരെയുള്ള ഡിസിഎ, ഡിടിപി, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഹാര്‍ഡ് വേയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് മെയിന്റേനന്‍സ്, ടാലി ആന്റ് എം എസ് ഓഫീസ്, ഫയര്‍ സെഫ്റ്റി, ഹെല്‍ത്ത് കെയര്‍ ആന്റ് ഡാറ്റാ മാനേജ്‌മെന്റ് എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം ബന്ധപെട്ട രേഖകളുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256860.

NO COMMENTS