പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും

271

ന്യൂഡല്‍ഹി : പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേലനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തുക.

ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. നിയമസഭ പിരിച്ചുവിട്ട ജമ്മു–കശ്മീരിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2014ല്‍ ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ഒമ്ബത് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്.

നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. 2004ല്‍ ഫെബ്രുവരി 29നും 2009ല്‍ മാര്‍ച്ച്‌ രണ്ടിനും 2014ല്‍ മാര്‍ച്ച്‌ അഞ്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോകുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഉദ്ഘാടനപരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിനു സമയം നല്‍കാനാണ് വൈകിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പരസ്യം നല്‍കിവരിയാണ് കേന്ദ്രസര്‍ക്കാര്‍.
വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച്‌ ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയതായി അവകാശപ്പെട്ട് യുവ സാങ്കേതിക വിദഗ്‌ധന്‍ സയ്യിദ് ഷുജ ലണ്ടനില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന്‍ നിഷേധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി പ്രാദേശിക പാര്‍ടികള്‍ ആരോപിച്ചിരുന്നു.

NO COMMENTS