തിരുവനന്തപുരം കൊല്ലങ്കോട് രണ്ടു പേർക്ക് സൂര്യാഘാതമേറ്റു

193

കൊല്ലങ്കോട്: പനങ്ങാട്ടിരി കൗണ്ടതറയില്‍ മണി (52),​ എലവഞ്ചേരി സ്വദേശി സോമന്‍ (40),​ കൊല്ലങ്കോട് സ്വദേശി സുജാത (40) എന്നിവര്‍ക്ക് സൂര്യാഘാതമേറ്റു.കൊല്ലങ്കോട് പുഴയ്ക്കല്‍ തറ പുളിയക്കോട് വീട്ടില്‍ സുജാത കഴിഞ്ഞ ദിവസം ബാങ്കില്‍ പോയി തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് പുറകില്‍ പൊള്ളലേറ്റത്. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ആയുര്‍വേദ മരുന്നുകടയിലെ ജീവനക്കാരിയാണ്.

ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എലവഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ സോമന് കഴുത്തിന് പുറകിലും വശങ്ങളിലും പൊള്ളലേറ്റത്. ശക്തമായ നീറ്റല്‍ അനുഭവിക്കാന്‍ തുടങ്ങിയതോടെ പരിശോധിച്ചപ്പോഴാണ് സൂര്യാതപമെന്ന് സ്ഥിരീകരിച്ചത്. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുമ്ബോഴാണ് മണിക്ക് കഴുത്തിലും പുറക് വശങ്ങളിലും മുതുകത്തും പൊള്ളലേറ്റത്.

NO COMMENTS