കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. എംഎല്‍എ അര്ജുന് സിംഗ് രാജിവച്ചു. ബാത്പാരയില്നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അര്ജുന് സിംഗ് ഇന്നു തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.