മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായ റോസമ്മ ചാക്കോ (92) അന്തരിച്ചു.

152

തോട്ടയ്‌ക്കാട്‌ : ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ മൂന്ന്‌ തവണ നിയമസഭയിലെത്തിയിട്ടുണ്ട്‌. 1960- 63 കാലയളവില്‍ കെപിസിസി വൈസ്‌ പ്രസിഡന്റായും പ്രവത്തിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു.

1982ല്‍ ഇടുക്കിയില്‍നിന്നാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌.1927 മാര്‍ച്ച്‌ 17ന്‌ സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടേയും മകളായാണ്‌ ജനനം.അവിവാഹിതയാണ്‌. റോസമ്മ ചാക്കോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികച്ച നിയമസഭാ സാമാജിക ആയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

NO COMMENTS