ലണ്ടന്‍: വസ്ത്രധാരണം മോശമാണെന്ന കാരണത്താല്‍ യുവതിയെ വിമാനത്തില്‍ കയറ്റാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ വിസമ്മതിച്ചതായി പരാതി. ലണ്ടനിലെ ബിര്‍മിംഗ് ഹാമിലാണ് സംഭവം. യു.കെയിലെ ബിര്‍മിംഗ് ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ’കോണര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. മാര്‍ച്ച് രണ്ടിനാണ് സംഭവം.സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സുമാണ് എമിലി ധരിച്ചിരുന്നത്.
വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ജീവനക്കാര്‍ എമിലിയെ തടഞ്ഞു നിറുത്തി. വസ്ത്രം മാറ്റിയില്ലെങ്കില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയെന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.എന്നാല്‍, തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. അതേസമയം, സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാര്‍ പ്രതികരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നല്‍കി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാര്‍.തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്ബനി ജീവനക്കാരായ ആ നാലുപേരില്‍നിന്ന് ഉണ്ടായതെന്നും അവര്‍ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കമ്ബനി ക്ഷമാപണവും നടത്തി.