ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ കോണ്‍ഗ്രസിന് തിരിച്ചടി ; സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കെസടുത്തു.

128

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും സോളാര്‍ വിവാദം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കെസടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാര്‍ കമ്ബനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് വന്നിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

NO COMMENTS