ഒരു രാഷ‌്ട്രീയ പാർട്ടിയുടെ വര്‍ക്കിങ‌് ചെയര്‍മാനെ സ്വതന്ത്രനായി മസ്തരിപ്പിക്കുന്നുവെങ്കില്‍ തെരഞ്ഞെടുപ്പുചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തത് ; മുഖ്യമന്ത്രി പിണറായി വിജയന്‍

154

തൊടുപുഴ : മാധ്യമവാര്‍ത്തകളില്‍ നിന്നാണ‌് ഇക്കാര്യങ്ങളറിഞ്ഞത‌്. ഒരു രാഷ‌്ട്രീയ പാർട്ടിയുടെ വര്‍ക്കിങ‌് ചെയര്‍മാനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ യുഡിഎഫ‌് തീരുമാനിക്കുന്നുവെങ്കില്‍ അത‌് അവരുടെ പാപ്പരത്വമാണ‌് വെളിവാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പാര്‍ടിയുടെ വര്‍ക്കിങ‌് ചെയര്‍മാനെ സ്വതന്ത്രനായി മസ്തരിപ്പിക്കുന്നുവെങ്കില്‍ തെരഞ്ഞെടുപ്പുചരിത്രത്തില്‍ അത‌് ആദ്യ സംഭവമാകും. കേട്ടുകേള്‍വിയില്ലാത്തതും ആര്‍ക്കും മനസിലാകാത്ത കാര്യവുമാണത‌്.

കേരള കോണ്‍ഗ്രസ‌് എം ഒരു രാഷ‌്ട്രീയ പാര്‍ടിയാണ‌്. ആ നിലയ‌്ക്കാകണം അത‌് പ്രവര്‍ത്തിക്കേണ്ടത‌്. ഘടകകക്ഷികള്‍ക്ക്‌ എത്ര സീറ്റ്‌ നല്‍കണമെന്നൊക്കെ യുഡിഎഫിന്‌ തീരുമാനിക്കാം.ഒരു സീറ്റ‌് ഘടകകക്ഷിയ‌്ക്ക‌് നല്‍കിയാല്‍ അവിടെ ആരെ മത്സരിപ്പിക്കണമെന്ന‌് തീരുമാനിക്കേണ്ടത‌് അതത്‌ കക്ഷികളാണ്‌. സ്ഥാനാര്‍ഥിയെ തീരുമാനിച്ച ശേഷം, പിന്നീട‌് പറ്റിയ സ്ഥാനാര്‍ഥിയല്ലെന്നു പറഞ്ഞ‌് മാറ്റാന്‍ സാധാരണനിലയില്‍ പറയാറില്ല. ഇപ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നാണ‌് മാധ്യമവാര്‍ത്തകളെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

NO COMMENTS