മുംബൈ: കാര്യമായ നേട്ടമില്ലാതെ സെന്‍സെക്‌സും നിഫ്റ്റിയും സെന്‍സെക്‌സ് 10 പോയന്റ് കൂടി 27,020ലും എന്‍.എസ്.ഇ നിഫ്റ്റി ആറ് പോയന്റ് നേട്ടവുമായി 8273 ലുമാണ് വ്യാപാരം അവസാനിച്ചത്.
മിഡ്ക്യാപ്, സ്‌മോള്‍കാപ് ഓഹരികളില്‍ മുന്നേറ്റമുണ്ടായി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്‌സ് 100 പോയന്റ് വരെ കയറിയെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കിങ് ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. രൂപ ശക്തിപ്രാപിച്ചതോടെ ഐ.ടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദമുണ്ടായി.