കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.നിലവില്‍ ഉത്തര്‍ പ്രദേശിലെ അമേത്തിയാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. ഇത്തവണയും രാഹുല്‍ അമേത്തിയില്‍ നിന്ന് തന്നെ ജനവിധി തേടും. എന്നാല്‍ രണ്ടാം മണ്ഡലം എന്ന നിലയ്ക്ക് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി രാഹുല്‍ ജനവിധി തേടണം എന്ന ആവശ്യം ശക്തമാണ്.
വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പിടിവലി തുടരുകയാണ്.
വയനാട്ടില്‍ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമാകാത്തത് കൊണ്ട് തന്നെ അനിശ്ചിതത്വത്തിലായ മറ്റ് മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരനായ ടി സിദ്ദിഖിനെ വയനാട്ടില്‍ നിന്ന് മത്സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍
കര്‍ണാടകത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയര്‍ത്തുന്നുണ്ട് നേതാക്കള്‍. കര്‍ണാടകത്തില്‍ വന്ന് മത്സരിച്ചവരാണ് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് വയനാട്ടില്‍ രാഹുല്‍ മത്സരിക്കണം എന്ന ആവശ്യവും ശക്തമാണ്.വിടി ബല്‍റാമിനും കെഎം ഷാജിക്കുമാണ് ഇത്തരമൊരു ആവശ്യമുളളത്.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.
പിന്നാലെ വിടി ബല്‍റാം മുന്നോട്ട് വെച്ച ആവശ്യത്തെ പിന്തുണച്ച് കെഎം ഷാജിയും എത്തി. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടത്. രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സര്വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം. കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്.
ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുല്‍ജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം! വി ടി ബല്‍റാമിന് പിന്തുണ എന്നാണ് ഷാജിയുടെ പ്രതികരണം.
എന്നാല്‍ ഈ പോസ്റ്റിന്റെ പേരില്‍ എംഎല്‍എമാര്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ കഴിഞ്ഞ ദിവസം വയനാടിനെ കുറിച്ച പറഞ്ഞ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബല്റാമിനേയും ഷാജിയേയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. വയനാട്ടില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുമെന്ന് അജയ് തറയില്‍ പറഞ്ഞിരുന്നു.
ആ കുറ്റിച്ചൂല് രാഹുല്‍ ഗാന്ധിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കണം എന്ന് നേരത്തെ പിസി വിഷ്ണുനാഥും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്ന കാര്യം ഇതുവരെ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് സൂചന. വയനാട്ടില്‍ ടി സിദ്ദിഖ് തന്നെയാവും സ്ഥാനാര്‍ത്ഥിയാവുക.