രണ്ടിടത്ത് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പിഴയും തടവും: കാസർഗോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു

187

കാസർഗോഡ് : പൊതുതെരഞ്ഞെടുപ്പില്‍ ഒരേ വോട്ടര്‍ക്ക് രണ്ടിടങ്ങളിലായി വോട്ടുള്ളതായി ചില സ്ഥലങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. അയല്‍ സംസ്ഥാനക്കാരായ വോട്ടര്‍മാരില്‍ ചിലര്‍ ഇങ്ങനെ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജന പ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് ഗുരുതരമായ നിയമ ലംഘനമാണ്. അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേരുള്ളതായി കണ്ടെത്തിയാല്‍ പിഴയും തടവും ഉള്‍പ്പടെയുള്ള നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

NO COMMENTS