കോയന്പത്തൂര്‍: തമിഴ്നാട് സുളൂര്‍ എംഎല്‍എ ആര്. കനകരാജ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അണ്ണാ ഡിഎംകെ എംഎല്‍എയാണ്. കനകരാജിന്റെ മരണത്തോടെ തമിഴ്നാട് നിയമസഭയിലേക്കുള്ള ഒഴിവുകള്‍ 22 ആയി.
അതേസമയം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭയില്‍ വിപ്പ് ലംഘിച്ച 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കരുണാനിധി ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ മരണപ്പെട്ടു.