തിരുവനന്തപുരം : അഞ്ചുവർഷത്തെ ബിജെപി വർഗീയതയ്ക്ക് ശേഷം പുതിയ ഭരണ നയങ്ങളുമായി കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ.ഉയർന്നുവരുന്ന കർഷക ആത്മഹത്യകളും തൊഴിലില്ലായ്മ, ഇന്ധനവില വർധന ഇതൊക്കെ ബിജെപിയുടെ വീഴ്ചയാണെന്നും അദ്ദേഹം പ്രതിപാദിച്ചു. 67 വർഷത്തെ കോൺഗ്രസ് ഭരണത്തിനുശേഷം 2014 ബിജെപി ഭരണത്തിൽ വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചു തരൂർ പ്രതികരിച്ചു.ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നത് പാകിസ്ഥാൻ രീതിയിലുള്ള ഭരണസംവിധാനമാണെന്നും കോൺഗ്രസ് ഭരണത്തിൽ വരികയാണെങ്കിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇതുവരെ കോൺഗ്രസിന്റെ ഒരു പ്രവർത്തനങ്ങൾക്കും കാലതാമസം വന്നിട്ടില്ലെന്നും കോൺഗ്രസ് ഒരു ജനാധിപത്യ മതേതരത്വ പാർട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലം പാർട്ടി ഓഫീസിൽ ആദ്യ പ്രചരണ സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ.
റിപ്പോർട്ടർ : ആനി ശദ്രക്ക്