കണ്ണൂര്‍: രാഹുലിൻറെ സ്ഥാനാര്‍ഥിത്വത്തെ ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് വ്യത്യാസം 19,000 മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി.കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് രാഹുല്‍ വയനാട്ടിലേക്ക് മല്‍സരിക്കാന്‍ എത്തുന്നത്. കെ.സി വേണുഗോപാലാണ് രാഹുലിനെ വയനാട്ടില്‍ എത്തിച്ചതിന് പിന്നില്‍.
അമേത്തിയില്‍ തോല്ക്കുമെന്നതിനാലാണോ രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്നും കോടിയേരി ചോദിച്ചു.രാഹുല്‍ എത്തുന്നതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കും. രാഹുലിന്‍െറ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ കേന്ദ്രീകരിക്കുന്നതോടെ മറ്റിടങ്ങളില്‍ യു.ഡി.എഫ് ദുര്‍ബലമാകും. ഇത് ഇടത് മുന്നണിയുടെ ജയം എളുപ്പമാക്കും. രാഹുല്‍ മല്‍സരിച്ച് തോറ്റാല്‍ പിന്നെ ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും കേരളത്തില്‍ നില്‍ക്കാനാവില്ലെന്നും കോടിയേരി പരിഹസിച്ചു.