കൊച്ചി: കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ പ്രധാന മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വിലിയിരുത്തല്‍. മണ്ഡലങ്ങളാണവ. ഇവിടെ മൂന്നിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ അതിശക്തമായ മത്സരം കാഴ്ച വയ്ക്കും.
കേരളത്തില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ സാധ്യത പത്തനംതിട്ടയിലാണെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള സീറ്റിനായി ശ്രമം നടത്തുമ്ബോഴായിരുന്നു കെ സുരേന്ദ്രനാണ് വിജയസാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വന്നത്. ശബരിമല സമര നായകനെന്ന പ്രതിച്ഛായ സുരേന്ദ്രന് ഗുണം ചെയ്യും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിത്.
തിരുവനന്തപുരത്ത് കുമ്മനമാണ് ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കാന്‍ യോഗ്യനാണെന്നും കുമ്മനത്തെ മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവയ്‌പ്പിച്ചത് അതുകൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ട് എത്തിച്ചത്. ഇതേ റിപ്പോര്‍ട്ടാണ് സുരേന്ദ്രനും തുണയായത്. അതേസമയം കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. തൃശൂരും ചാലക്കുടിയും കണ്ണൂരും കോണ്‍ഗ്രസ് നേടുമെന്നാണ് വലിയിരുത്തല്‍. വടകരയില്‍ പോരാട്ടം ശക്തമാണ്. ഇവിടേയും കെ മുരളീധരന്‍ മുന്‍തൂക്കം നേടുമെന്നാണ് പ്രവചനം.