ചവറ : ആര്‍എസ്പിയുടെ തട്ടകമായ ചവറയില്‍ ആര്.എസ് പിയില്‍ നിന്ന് കൂട്ടരാജി. നീണ്ടകര മുന്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തു മെമ്ബറും ഉള്‍പ്പടെ 100 ഓളം കുടുംമ്ബങ്ങളാണ് ആര്.എസ് പിയിലെ അധികാരം വടംവലിയിയിലും പാര്ലമെന്റേറിയന് മോഹത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് സിപിഐഎമുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
45 വര്‍ഷമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് സഖാവ് ചന്ദ്രന് അവസാനിപ്പിച്ചത്.ആര്‍എസ്പിയിലെ നേതാക്കന്മാരുടെ പാര്ലമെന്റേറിയന്, അധികാരോപണമോഹമാണ് ആര്.എസ് പിയെ തകര്‍ത്തതെന്നും അതില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ട് ശരിയായ ഇടതുപക്ഷവുമായി ചേര്‍ന്നതെന്ന് എസ് ചന്ദ്രന് പറഞ്ഞു.രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും പ്രേമചന്ദ്രനും നേതാക്കളും ഇടതുമുന്നണി വിട്ടത് രാഷ്ട്രീയ വഞ്ചനയായിരുന്നുവെന്നും ഇടതുമുന്നണിയില്‍ മടങ്ങിവരുമെന്ന് പ്രതീക്ഷ നഷ്ടപെട്ടപ്പോഴാണ് പാര്‍ട്ടിവിട്ടതെന്നും പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി.