ഭാര്യയെ കുത്തി കൊലപ്പെടുത്തിയത് നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിന്റെ പേരിൽ – ഭർത്താവിന്റെ കുറ്റ സമ്മതം

216

തി​രു​വ​ന​ന്ത​പു​രം​:​ ഫോണ്‍​കോളെടുക്കാത്തതിന്റെ വിരോധത്താലാണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ​മേ​ല​ത്തു​മേ​ലെ​ ​ടി.​സി​ 10​/​ 1308​(1​)​ല്‍​ ​എം.​എം.​ആ​ര്‍.​എ​ 41​ല്‍​ ​കൃ​ഷ്ണ​ഭ​വ​നി​ല്‍​ ​ര​ജ​നി​കൃ​ഷ്ണയെ(40,​ ​ശാ​രി​ക​) കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ​ ​ഭ​ര്‍​ത്താ​വ് ​മ​ല​യി​ന്‍​കീ​ഴ് ​മേ​പ്പൂ​ക്ക​ട​ ​പ​ഴ​യ​റോ​ഡ് ​ശ്രീ​സ​ദ​ന​ത്തി​ല്‍​ ​ശ്രീ​കു​മാ​റി​ന്റെ​ ​(45​)​ കുറ്റസമ്മതം.

രജനിയുമായി ഏറെ നാളായി പിരിഞ്ഞുകഴിയുകയായിരുന്ന ശ്രീകുമാര്‍ ഇന്നലെ ഉച്ചയ്ക്ക് പലതവണ മൊബൈലില്‍ വിളിച്ചു. എന്നാല്‍ രജനി കോളെടുത്തില്ല. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ മലയിന്‍കീഴ് മേപ്പുക്കടയിലെ വീട്ടില്‍ നിന്ന് വട്ടിയൂര്‍ക്കാവിലെ രജനിയുടെ വീട്ടിലെത്തി. വരും വഴി മദ്യം വാങ്ങി വന്ന ശ്രീകുമാര്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം ഫോണ്‍കോളെടുക്കാതിരുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കായി.

ഇതിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രജനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് കൃ​ഷ്ണ​​ന്‍​ ​നാ​യ​രെയും​ ​(72​)​ ​മാതാവ് ​ര​മാ​ദേ​വിയെയും ​ ​(68​)​ ​ശ്രീകുമാര്‍ ആക്രമിച്ചു. ഓ​ടി​യെ​ത്തി​യ​ ​നാ​ട്ടു​കാ​ര്‍​ ​മൂ​വ​രെ​യും​ ​ഉ​ട​ന്‍​ ​ത​ന്നെ​ ​പേ​രൂ​ര്‍​ക്ക​ട​ ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​​ ​ര​ജ​നി​കൃ​ഷ്ണ​യെ​ ​ര​ക്ഷി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വ​ത്തി​ല്‍​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​ര്‍​ക്ക് ​നെ​ഞ്ചി​നു​താ​ഴെ​യും​ ​പി​ന്‍​വ​ശ​ത്തും​ ​ഗു​രു​ത​ര​മാ​യി​ ​കു​ത്തേ​റ്റു.​ ​തോ​ളി​ലും​ ​മു​ഖ​ത്തു​മാ​ണ് ​ര​മാ​ദേ​വി​ക്ക് ​പ​രി​ക്ക്.​ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊ​ല​പാ​ത​കം​ ​ക​ണ്ട് ​നി​ല​വി​ളി​ച്ച്‌ ​വീ​ട്ടി​നു​ള്ളി​ല്‍​ ​ക​യ​റി​ ​വാ​തി​ല്‍​ ​അ​ട​ച്ച​തി​നാ​ല്‍​ 13​വ​യ​സു​ള്ള​ ​മ​ക​ള്‍​ ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ട്ടു.​ ​ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ന്‍​ ​ശ്ര​മി​ച്ച​ ​ശ്രീ​കു​മാ​റി​നെ​ ​നാ​ട്ടു​കാ​ര്‍​ ​പി​ടി​കൂ​ടി​ ​വ​ട്ടി​യൂ​ര്‍​ക്കാ​വ് ​പൊ​ലീ​സി​ല്‍​ ​ഏ​ല്‍​പ്പി​ച്ചു.​

​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു​ ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​പ​തി​ന​ഞ്ചു​വ​ര്‍​ഷം​ ​മു​ന്‍​പാ​ണ് ​ര​ജ​നി​കൃ​ഷ്ണ​യെ​ ​ശ്രീ​കു​മാ​ര്‍​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​നേ​ര​ത്തെ​ ​വി​ദേ​ശ​ത്താ​യി​രു​ന്ന​ ​ശ്രീ​കു​മാ​ര്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​കാ​ര​ണം​ ​ഭാ​ര്യ​യി​ല്‍​ ​നി​ന്നും​ ​മ​ക്ക​ളി​ല്‍​ ​നി​ന്നും​ ​അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​മ​ദ്യ​പി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ള്‍​ക്കും​ ​അ​ടി​മ​യാ​ണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

​പേ​യാ​ട്ടെ​ ​ഒ​രു​ ​മെ​ഡി​ക്ക​ല്‍​ ​ഷോ​പ്പി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ​ര​ജ​നി​കൃ​ഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
​കൊ​ടു​ങ്ങാ​നൂ​ര്‍​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​നി​ലെ​ ​പ്ല​സ് ​വണ്‍​ ​വി​ദ്യാ​ര്‍​ത്ഥി​ ​മി​ഥു​ന്‍,​ ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ര്‍​ത്ഥി​നി​ ​മി​ഥു​ല​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ള്‍.​ ​സി.​പി.​എം​ ​മേ​ല​ത്തു​മേ​ലെ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​ര്‍​ ​നി​ല​വി​ല്‍​ ​ബ്രാ​ഞ്ച് ​അം​ഗ​മാ​ണ്.​ ​കൃ​ഷ്ണ​ന്‍​ ​നാ​യ​രും​ ​ര​മാ​ദേ​വി​യും​ ​പി.​എ​സ്.​സി​ ​മു​ന്‍​ ​ജീ​വ​ന​ക്കാ​രാ​ണ്.

NO COMMENTS