എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ പിറകില്‍ നിന്നും പിടിച്ച‌് നിര്‍ത്തി കുത്താന്‍ അവസരമൊക്കിയ 9ാം പ്രതി കോടതിയില്‍ കീഴടങ്ങി.

160

കൊച്ചി: മഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ പിറകില്‍ നിന്നും പിടിച്ച‌് നിര്‍ത്തി കുത്താന്‍ അവസരമൊക്കിയ 9ാം പ്രതി പള്ളുരുത്തി സ്വദേശി ഷിഫാസ‌്(ചിപ്പു–23) കോടതിയില്‍ കീഴടങ്ങി. എറണാകുളം ജെഎഫ‌്സിഎം–2 കോടതിയില്‍ കീഴടങ്ങിയ ഷിഫാസിനെ അന്വേഷണസംഘം കസ‌്റ്റഡിയില്‍ വാങ്ങി അറസ‌്റ്റ‌് രേഖപ്പെടുത്തി. പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ‌് അംഗവും സജീവ‌ എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകനുമാണ‌ിയാള്‍. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ‌് കീഴടങ്ങല്‍. പൊലീസ‌് ചോദ്യം ചെയ‌്തശേഷം പ്രതിയെ റിമാന്‍ഡ‌് ചെയ‌്ത‌ു.

ജൂലൈ 2ന‌് പുലര്‍ച്ചെ 12.30നാണ‌് അഭിമന്യുവിനെ കാമ്ബസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ ക്രിമിനലുകള്‍ കുത്തിക്കൊന്നത‌്. നവാഗതരെ സ്വാഗതം ചെയ‌്ത‌് എസ‌്‌എഫ‌്‌ഐ എഴുതിയ മതില്‍ കാമ്ബസ‌് ഫ്രണ്ട‌് കൈയ്യേറിയത‌് ചോദ്യം ചെയ‌്ത അഭിമന്യുവിനെ ഷിഫാസിന്റെ നേതൃത്വത്തില്‍ രണ്ട‌് പേര്‍ ചേര്‍ന്ന‌് പിറകില്‍ നിന്ന‌് പിടിച്ച‌് നിര്‍ത്തുകയായിരുന്നു. ഇതേസമയം പത്താം പ്രതി മുഹമ്മദ‌് ഷഹീം മൂര്‍ച്ചയേറിയ ആയുധം നെഞ്ചില്‍ കുത്തിയിറക്കി. കുത്തേറ്റ‌ നെഞ്ച‌് അമര്‍ത്തിപ്പിടിച്ച‌് അഭിമന്യു ഓടിയെങ്കിലും റോഡില്‍ കുഴഞ്ഞുവീണു. ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

മഹാരാജാസ‌ിലെ വിദ്യാര്‍ഥികളായ അര്‍ജുന്‍, വിനീത‌് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. കുടലിലും വൃക്കള്‍ക്കും കുത്തറ്റേ അര്‍ജുന്‍ വിദഗ‌്ധ ചികിത്സയ‌്ക്ക‌് ശേഷം ആരോഗ്യം വീണ്ടെടുക്കുകയും കാമ്ബസിലെത്തുകയും ചെയ‌്തു. കേസില്‍ അന്വേഷണ സംഘം നല്‍കിയ പ്രാഥമിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ‌് വിചാരണ ആരംഭിച്ചത‌്. 26 പ്രതികളുള്ള കേസില്‍ 20 പേരാണ‌് പിടിയിലായത‌്.

NO COMMENTS