ഗാന്ധിനഗര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെ ശക്തി തെളിയിച്ച് കൂറ്റന്‍ പ്രകടനവുമായെത്തിയാണ് അമിത് ഷാ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ അമിത് ഷായ്ക്കൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരും എത്തിയിരുന്നു.
റോഡ് ഷോയ്ക്കു മുന്നോടിയായി നടന്ന പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രിമാരും നിരവധി എന്‍ഡിഎ നേതാക്കളും പങ്കെടുത്തു. വാജ്പേയിയുടേയും എല്‍.കെ അഡ്വാനിയുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിതമായ മണ്ഡലമാണ് ഗാന്ധിനഗറെന്ന് അമിത് ഷാ പറഞ്ഞു. താന്‍ അഡ്വാനിയുടെ പാരമ്ബര്യം തുടര്‍ന്നുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് രാജ്യത്തെ നയിക്കുക എന്നതുമായി ബന്ധപ്പെട്ടാണ് ഈ തെരഞ്ഞെടുപ്പിലെ മത്സരം നടക്കുന്നത്. ഹമാചല്പ്രദേശ് മുതല്‍ കന്യാകുമാരി വരെയും കാംരുപ് മുതല്‍ ഗാന്ധിനഗര്വരെയും ഈ ചോദ്യം താന്‍ ചോദിച്ചു. ഒരു ഉത്തരം മാത്രമാണ് തനിക്ക് ലഭിച്ചത്. മോദി, മോദി, മോദി- അദ്ദേഹം പറഞ്ഞു.