എസ്.ബി.ഐ എസ്.ബി.ടി ലയനത്തിനെതിരെ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവനെ പ്രതികാര നടപടിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് സ്ഥലംമാറ്റിയത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തെ സി.ജി.എം.കലാവധി അവസാനിപ്പിക്കും മുമ്പ് ആദികേശവനെ സ്ഥലം മാറ്റിയ തെറ്റായ നടപടി പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.