ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.