കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ ഗുരുതര ആരോപണം. തെരഞ്ഞെടുപ്പ് ചെലവിലേക്ക് കോടികള്‍ ആവശ്യപ്പെട്ടതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഹിന്ദി ചാനലിന്റെ ഒളികാമറയിലാണ് രാഘവന് കുടുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി നല്കാന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചാല്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് ചാനല്‍ പ്രതിനിധികള്‍ പറയുമ്ബോള്‍ പണം ഡല്‍ഹിയിലെ സെക്രട്ടറിക്ക് കൈമാറിയാല്‍ മതിയെന്ന് രാഘവന് പറയുന്നുണ്ട്. വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് രാഘവന് പറഞ്ഞു. തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും രാഘവന് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തന്നെ മോശക്കാരനായി ചിത്രീകരിക്കാനായി നിര്‍മിച്ച വ്യാജ വീഡിയോയാണിതെന്ന് കാണിച്ച് പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും രാഘവന് പരാതി നല്‍കിയിട്ടുണ്ട്.