ഓരോ വർഷവും ഏപ്രിൽ 4 ന് മൈൻ അവയർനസ് ദിനമായി ആചരിക്കുന്നു.2005 ഏപ്രിൽ 8-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് മൈൻ അവയർനസ് ദിനം എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഖനികളുടെയും സ്ഫോടനാത്മക യുദ്ധ പരിപാടികളുടെയും പ്രവർത്തനം കൊണ്ട് ഗുരുതരമായി ഭീഷണിയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആരോഗ്യം പരിരക്ഷിക്കുന്നതിനുമാണ് ,ദേശീയ മൈൻ അവയർനസ് ദിനം ലക്ഷ്യമിടുന്നത്. ഇത് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുകയും ഓരോ വർഷവും ഏപ്രിൽ 4 മൈൻ അവയർനസ്സ് ദിനം ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2006 ഏപ്രിൽ 4 നാണ് മൈൻ അവയർനസ്സ് ദിനം ആദ്യമായി ആചരിച്ചത്.2005ലെ ലാൻഡ്മിനൈൻ മോണിറ്റർ റിപ്പോർട്ട് പ്രകാരം 84 രാജ്യങ്ങളെയാണ് ഇത് ബാധിച്ചത്. ഓരോ വർഷവും 20000 കണക്കിനു കുട്ടികളെയും മുതിർന്നവരെയും ആണ് ഈ ലാൻഡ് മൈനിങ് പ്രവർത്തനംമൂലം മരണപ്പെടുന്നത്. ഇത് ഓരോ രാജ്യത്തിനും എതിരെ ഉയർന്നുവരുന്ന ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് യുഎൻ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങളിൽ ഇതിനുപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടുപിടിക്കുന്നതിനും അവയെ നശിപ്പിക്കുന്നതിനും യു എൻ മറ്റു രാജ്യങ്ങളോട് ഒന്നിച്ചുനിന്ന് ഇതിനെതിരെ പ്രവർത്തിക്കുന്നു പ്രകൃതിക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ഒരു പ്രവർത്തനമാണ് ഇത്. അതുകൊണ്ടുതന്നെ ഓരോ മൈൻ അവയർനസ് ദിനവും, ഇത്തരം പ്രവർത്തനങ്ങൾ ലോകത്തു നിന്നുതന്നെ ഇല്ലായ്മ ചെയ്യുന്നതിന് ഇടയാകട്ടെ.
സനുജ സതീഷ്