കൊല്ലം: 483 പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന്റെ കാരണം ഡാം തുറന്നു വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. പ്രളയം പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജരായിരുന്നെന്നും റിപ്പോര്‍ട്ട് തള്ളാനും കൊള്ളാനും കോടതിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഡാമുകള്‍ തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്ബ് ബന്ധപ്പെട്ടവരുടെ അഭിപ്രായം അമിക്കസ് ക്യൂറി തേടിയിട്ടില്ല. സാമാന്യ യുക്തിക്കും വസ്തുതകള്‍ക്കും നിരക്കുന്നതല്ല റിപ്പോര്‍ട്ട്.