കാസര്‍കോട് – തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുളള രേഖകള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കാതിരുന്നതിനും തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള അവധികള്‍ നല്‍കാതിരുന്നതിനും കാസര്‍കോട് അടുക്കത്ത്ബയയിലെ ഫാത്തിമ ട്രേഡിംഗ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 52,500 രൂപ പിഴ ശിക്ഷ വിധിച്ചു. കാസര്‍കോട് അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു വിധി.