മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്തി. എടപ്പാള്‍ സ്വദേശി രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ് പിടിയാലായ രാഘവന്‍.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് ക്രൂര്‍മര്‍ദ്ദനം. പത്ത് വയസുകാരിക്കെതിരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതില്‍ നിന്ന് ഒരാള്‍ വിലക്കിയെന്നും അയാള്‍ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.