തൃശൂര്‍: ശനിയാഴ്ച ഉച്ച ഒരുമണിയോടെ ചാലക്കുടിയില്‍ വച്ചാണ് അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. എതിര്‍ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ചാലക്കുടിയില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു അനുപമ.