കൊച്ചി : സിനിമാതാരം സണ്ണിവെയ്‌ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്‌ജിനിയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
സെക്കന്‍ഡ് ഷോ എന്ന സിനിമയിലുടെയാണ് സണ്ണിവെയിന്റെ അരങ്ങേറ്റം. തുടര്‍ന്ന് സഹനടനും വില്ലനും നായകനുമായെത്തി. കായംകുളം കൊച്ചുണ്ണിയില്‍ മികച്ച വേഷമായിരുന്നു. സംസം ആണ് പുതിയ സിനിമ.