പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണം – ക​സ​ബാ പോലീസ് അഞ്ച് പേര്‍ക്കെ​തി​രെ കേസെടുത്തു .

145

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ജ​യ് സ​ങ്ക​ല്‍​പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കി​സാ​ന്‍ മ​ഹാ​സം​ഘി​ന്‍റെ മൂ​പ്പ​തോ​ളം പ്ര​വ​ര്‍​ത്ത​ക​രാ​ണ് മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ക​സ​ബാ പോലീസ് അഞ്ച് പേര്‍ക്കെ​തി​രെ കേസെടുത്തു .

പോ​സ്റ്റ​ര്‍ പ്ര​ചാര​ണ​ത്തി​നു​ശേ​ഷം പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി​യ അ​ഞ്ച് പ്ര​വ​ര്‍​ത്ത​ക​രെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. 12 മ​ണി​ക്കൂര്‍ ഇ​വ​രെ ക​രു​ത​ല്‍ ത​ട​ങ്ങ​ലി​ല്‍ വ​ച്ച​ശേഷം ജാ​മ്യ​ത്തി​ല്‍ വി​ട്ടയച്ചു. ഇ​വ​ര്‍​ക്കെ​തെ​രെ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

മോ​ദി​യു​ടെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് കി​സാ​ന്‍ മ​ഹാ​സം​ഘ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. മോ​ദി ക​ര്‍​ഷ​ക​രു​ടെ കാ​ല​ന്‍ ആ​ണ്. മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്നി​ട​ത്തെ​ല്ലാം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കി​സാ​ന്‍ മ​ഹാ​സം​ഘ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS