ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി തമിഴ് നടി രാധ. വാട്സ് ആപ്പില്‍ അയച്ച സന്ദേശത്തിന്റെ തെളിവുകളുമായാണ് നടി പൊലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് സംരക്ഷണം വേണമെന്ന് രാധ ആവശ്യപ്പെട്ടു.മുനിവെല്‍ എന്ന നിര്‍മാതാവില്‍ നിന്നും വിട്ടു നിന്നില്ലെങ്കില്‍ കൊല്ലും എന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. വിവാഹിതനായ നിര്‍മാതാവ് മുനിവെലുമായ നടി ബന്ധത്തിലാണെന്ന് വാര്‍ത്തകളുണ്ട്.
നടിയ്ക്ക് നിര്‍മാതാവ് മുനിവെലുമായി പ്രണയ ബന്ധമുണ്ടെന്നും, മുനിവെലില്‍ നിന്ന് അകന്ന് പോയില്ലെങ്കില്‍ കൊല്ലും എന്നുമാണ് ഭീഷണി. വധ ഭീഷണിയെ തുടര്‍ന്ന് നടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഫൈസുല്‍ എന്ന ആള്‍ ചതിച്ചു എന്ന് പറഞ്ഞ് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം ഒരുമിച്ച് ജീവിച്ച ഫൈസുല്‍, ഇപ്പോള്‍ തന്റെ സ്വാകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അന്ന് പരാതി.ഇപ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്ന ഭീഷണിയ്ക്ക് പിന്നിലും ഫൈസുല്‍ ആണെന്നാണ് രാധ ആരോപിയ്ക്കുന്നത്.