രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം – പലയിടങ്ങളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിൽ

144

സില്‍ചാര്‍ (അസം): രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം പലയിടങ്ങളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായി. കോയമ്ബത്തൂര്‍, ഉത്തര്‍പ്രദേശ് , മഹാരാഷ്ട്ര, അസം, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കിയത്. അസമില്‍ വിവിപാറ്റ് സംവിധാനം തടസപ്പെട്ടതിനാല്‍ വോട്ടിങ്ങ് തുടങ്ങാന്‍ വൈകി. അതേസമയം ഉത്തര്‍പ്രദേശിലെ മധുരയില്‍ ഇവിഎമ്മുകള്‍ തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.

ഒഡിഷയിലും സമാന തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബീഡ് മണ്ഡലത്തിലെ അഞ്ചിടത്ത് വിവിപാറ്റ് സംവിധാനത്തിലും ഇവിഎമ്മിലും തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയതായി ബീഡ് ജില്ലാ മജിസ്ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡേ അറിയിച്ചു. കോയമ്ബത്തൂരിലും ഇവിഎമ്മില്‍ തകരാറുകള്‍ ഉണ്ടായതിനാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടാംഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

NO COMMENTS