വയനാട്: ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളേയും. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്‍റെ വീടും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.രാവിലെ മാനന്തവാടിയിലാണ് പ്രിയങ്കയുടെ ആദ്യപരിപാടി. പിന്നീട് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും.
ഉച്ചക്ക് ശേഷം നിലമ്ബൂരിലും അരീക്കോടുമാണ് പ്രിയങ്കയുടെ പരിപാടികള്‍. പ്രിയങ്ക എത്തുന്നതോടെ വലിയ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. രാഹുലിനെ പോലെ ഇടതുപക്ഷത്തിനെതിരെ പ്രിയങ്കയും മൗനം പാലിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രിയും അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി ഞായറാഴ്ച്ച വയനാട്ടില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ശനിയാഴ്ച്ച തീരുമാനിച്ചിരുന്ന പരിപാടി തിരക്ക് മൂലം ഞായറാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.