ആലുവ: ക്രൂരമര്‍ദനമേറ്റ് ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരന് മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ആലുവയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച്ച രാവിലെ ഒമ്ബതോടെയാണ് മരിച്ചത്. മരണശേഷം ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്ന കുട്ടിയുടെ മൃതദേഹം ഏലൂരിലെ സുമനസുകള്‍ ഏറ്റെടുക്കുകയായിരുന്നു. അല്പ സമയത്തിനകം കുട്ടിയുടെ മൃതദേഹം അല്പ സമയത്തിനകം ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദില്‍ കബറടക്കും.
തലയ്ക്കേറ്റ ശക്തമായ ആഘാതം മരണത്തിനിടയാക്കിയെന്നാണ് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചിരുന്നു.