തിരുവനന്തപുരം: മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ താഴ്ത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടാനില്ല. താനും മീണയും നിയമത്തിന് അതീതരല്ലെന്നും തന്റെ ഭാഗത്താണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ചോദിച്ചിരുന്നു.