പവന്‍ കല്ല്യാണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷംതമ്മില്‍ സംഘര്‍ഷം ; ഒരാള്‍ കുത്തേറ്റു മരിച്ചു

149

കോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. പവന്‍ കല്ല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റേയും ആരാധകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പവന്‍ കല്ല്യാണ്‍ ആരാധകനാണ് മരിച്ചതെന്നാണ് വിവരം. ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരുപ്പതി സ്വദേശിയും പവന്‍ കല്ല്യാണിന്റെ ആരാധകനും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവ്.
പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. വിനോദിന്റെ ഈ പ്രവൃത്തി പരിപാടിയില്‍ പങ്കെടുത്ത ചില ജൂനിയര്‍ എന്‍ടിആര്‍ ആരാധകരെ ചൊടിപ്പിച്ചു.
പരിപാടിക്ക് ശേഷം പ്രദേശത്തെ ബാറില്‍ വച്ചു ഇരുവിഭാഗവും ഇതേ ചൊല്ലി ഏറ്റുമുട്ടുകയും സംഘര്‍ഷത്തിനിടെ നെഞ്ചിന് കുത്തേറ്റ വിനോദ് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ആരാധകന്‍ അക്ഷയ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൂപ്പര്‍താരം ചിരജ്ഞീവിയുടെ സഹോദരനാണ് തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ പവന്‍ കല്ല്യാണ്‍. രാഷ്ടീയസിനിമാരംഗത്തെ പഴയ സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ പേരമകനാണ് ജൂനിയര്‍ എന്‍ടിആര്‍.

NO COMMENTS

LEAVE A REPLY