തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി.എസ് ശ്രീധരൻ പിള്ള

174

തിരുവനന്തപുരം: വ്യക്തിഹത്യ നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തേിൽ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തിനെതിരേ സിവിലായും ക്രിമിനലായും മാനനഷ്ട കേസ് കൊടുക്കും.

ലേക്സഭാ തിരഞ്ഞെടുപ്പുകളിൽ നടത്തിയ വിവാദ പാരമർശങ്ങളുടെ പേരിൽ താൻ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമർശം തെറ്റാണ്. ഒരു പൊതു പ്രവർത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

NO COMMENTS