കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകില്ല. ആരോഗ്യപ്രശ്നമുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിശദീകരണം.
അതേസമയം, ചികിത്സാ രേഖകൾ ഹാജരാക്കാൻ സുരേഷ് കല്ലടയോട് പോലീസ് ആവശ്യപ്പെട്ടു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്കു മുന്പാകെ ഹാജരാകണമെന്നാണ് കല്ലട സുരേഷിനോട് പോലീസ് നിർദേശിച്ചിരുന്നത്. ഇന്നുകൂടി ഹാജരായില്ലെങ്കിൽ പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടി ഉണ്ടായേക്കും. സുരേഷിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.