ബെയ്ജിങ്: ഒരു സ്വകാര്യ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ ഭര്‍ത്താവിനോട് മടങ്ങി വരുമ്ബോള്‍ കോഴിയിറച്ചി കൊണ്ടുവരണമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവ് മറന്നു. തുടര്‍ന്ന് ക്ഷുഭിതയായ ഭാര്യ പച്ചക്കറി നുറുക്കുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കിഴക്കന്‍ ചൈനയിലെ ലുജിയാങ്ങിലാണ് കോഴിയിറച്ചി കൊണ്ടുവരാന്‍ മറന്നുപോയ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നത്.
കുളിമുറിയിലായിരുന്ന ഭര്‍തൃമാതാവ് നിലവിളി കേട്ട് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടന്ന മകനെയാണ് കണ്ടത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുന്‍കോപക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മില്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.