മാവോവാദി ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ സായിബാബയെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ വിദഗ്ദ്ധര്‍.

175

ദില്ലി: നാഗ്പൂര്‍ ജയിലില്‍ ഏകാന്തതടവിലാണ് ശാരീരിക വൈകല്യമുള്ള ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ ജിഎന്‍ സായിബാബ ഇപ്പോള്‍ കഴിയുന്നത്.ബാബയുടെ ആരോ​ഗ്യനില മോശമായതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നടപടി. മാവോവാദി ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ സായിബാബയെ മോചിപ്പിക്കണമെന്ന് ഇന്ത്യാ ​ഗവണ്‍മെന്റിനോട് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ദ്ധര്‍. 2017ലാണ് സായിബാബ അടക്കം അഞ്ചു പേര്‍ക്ക് മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി​ ജീവപര്യന്തം വിധിച്ചത്. നിര​രോധിത മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നും ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ​വിധിച്ചത്.

മരുന്നുകളോടൊന്നും അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ലെന്നും അടിയന്തിരമായ വൈദ്യസഹായം ആവശ്യമാണെന്നും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് അദ്ദേഹം എത്തി നില്‍ക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. രോ​ഗബാധിതനായ സായിബാബയ്ക്ക് അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജയിലില്‍ ലഭ്യാമായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നീതിവ്യവസ്ഥ അനുസരിച്ച്‌ ശാരീരിക വൈകല്യങ്ങളുള്ള തടവുകാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. അത് നല്‍കാത്ത പക്ഷം തടവുകാരോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവണതയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

NO COMMENTS