ബിജെപി സമ്പൂര്‍ണ്ണ പുനഃസംഘടനയ് കളമൊരുങ്ങുന്നു – ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ – ആര്‍ എസ് എസ് തൃപ്തികരമല്ല – പകരക്കാരനെ കണ്ടെത്തിയേക്കും – കെ സുരേന്ദ്രനു സാധ്യത

201

കോഴിക്കോട്: ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസിന് തൃപ്തിയില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസഥാന പ്രസിഡന്‍റ് ശ്രീധരന്‍പിള്ളക്ക് പാളിച്ച സംഭവിച്ചെന്ന അഭിപ്രായം പാര്‍ട്ടിയിലും സഘത്തിലുമുണ്ട്. ആര്‍ എസ് എസ് അഭിപ്രായം കേന്ദ്ര നേതൃത്വം പരിഗണിച്ചാല്‍ ശ്രീധരന്‍ പിള്ളക്ക് പകരക്കാരനെ കണ്ടെത്തിയേക്കും. കഴിഞ്ഞ തവണ പ്രസിഡ‍ന്‍റ് ആവുമെന്ന് കരുതിയ കെ സുരേന്ദ്രനാണ് അപ്പോള്‍ സാധ്യത കൂടുതല്‍.

ശബരിമല വിഷത്തില്‍ സുരേന്ദ്രന്‍ നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്‍റെ ഏറെ അനുകൂലമാണ്. പാര്‍ട്ടി അനുകൂലികളില്‍ ഭൂരിപക്ഷത്തിന്‍റേയും പിന്തുണ സുരേന്ദ്രനുണ്ട്. ആര്‍ എസ് എസിനും ഏറെ പ്രിയങ്കരനാണ് സുരേന്ദ്രനിപ്പോള്‍. കഴിഞ്ഞ പുനഃസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരാതി വി മുരളീധര പക്ഷത്തിനുണ്ട്. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള വി മുരളീധരന്‍ കേരളത്തിലെ സംഘടനകാര്യങ്ങളില്‍ ഇടപെടുന്നില്ല. കെ സുരേന്ദ്രനാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് കേരത്തില്‍ ബിജെപി നേതൃത്വം വെച്ചുപുലര്‍ത്തുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും നൂറ് ശതമാനം വിജയം ഉറപ്പിക്കുന്ന പാര്‍ട്ടി തൃശ്ശൂരില്‍ സുരേഷ് ഗോപിയിലൂടെ ഒരു അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്.ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ കാഴ്ച്ചവെക്കാന്‍ കഴിഞ്ഞ ചിട്ടയായ പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് ആര്‍ എസ് എസും ബിജെപിയും ഇപ്പോള്‍ അണിയറയില്‍ ഒരുക്കുന്നത്.

നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ പുനഃസംഘടനയ്ക്കാണ് ബിജെപിയില്‍ കളമൊരുങ്ങുന്നത്. പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ഉടന്‍ തന്നെ പുനഃസംഘടനയിലേക്കുള്ള ചര്‍ച്ചയിലേക്ക് ബിജെപിയും ആര്‍ എസ് എസും കടക്കും.ജൂണ്‍-ജൂലൈ മാസത്തോടെ പുനഃസംഘടന പൂര്‍ത്തായാക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ കടന്നു വരുമെന്നും സംസ്ഥാന നേതൃത്വത്തില്‍ സമഗ്ര മാറ്റമുണ്ടാവുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷന്‍ ഉള്‍പ്പടേയുള്ള നേതാക്കളുടെ സ്ഥാനങ്ങള്‍ മാറിയേക്കും.

ഗണേഷന് പകരം കുമ്മനം രാജശേഖരന്‍റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ ജയകുമാര്‍, ആറ്റിങ്ങളിലെ ചുമതലക്കാരന്‍ സുദര്‍ശന്‍, കോട്ടയത്തെ ചുമതലക്കാരന്‍ ഹരി എന്നിവരുടേയും പേരുകള്‍ പരിഗണിക്കുന്നുണ്ട്.

NO COMMENTS