കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത.

144

കാസര്‍കോട്: കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.

കല്യാശ്ശേരിയില്‍ പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട ചെയ്തത്. അബ്ദുള്‍ സമദ് ഒരേ ബൂത്തില്‍ രണ്ടുതവണയും വോട്ട് ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി

NO COMMENTS