മുള്ളന്‍കൊല്ലിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ – ആടിനെ പിടിച്ചു. ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

188

മുള്ളന്‍ക്കൊല്ലി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ രാത്രിയിലും തുരത്താനായില്ല. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാലുടന്‍ കടുവയെ മയക്കുവെടി വച്ച്‌ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ പുല്‍പ്പള്ളിയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു. പിടികൂടിയ ആടുമായി കാട്ടിലേക്ക് പോയ കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയ്ക്ക് വേണ്ടി വണ്ടിക്കടവ്,പാറക്കടവ് മേഖലകളില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവയെ തുരത്താന്‍ സാധിക്കാത്തതിനാല്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്,വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാല്‍ ഉണ്ടാകുന്ന അപായസൂചന മുന്നില്‍കണ്ടാണ് 144 പ്രഖ്യാപിച്ചത്.കടുവയെ തിരികെ കാട്ടിലേക്ക് തുരത്തും വരെ നിരോധനാജ്ഞ തുടരും

NO COMMENTS