ആയോധ്യ തര്‍ക്ക ഭൂമി കേസ‌ില്‍ മധ്യസ്ഥ സമിതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ സുപ്രീംകോടതി നീട്ടി

199

ന്യൂഡല്‍ഹി : ആയോധ്യ തര്‍ക്ക ഭൂമി കേസ‌ില്‍ മധ്യസ്ഥ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാണ് ഭരണഘടന ബെഞ്ചിന്റെ ഉത്തരവ്.

ചര്‍ച്ചകള്‍ക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നേരത്തെ നല്‍കിയിരുന്നത്. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം നീട്ടി നല്‍കുന്നതിനെ അനുകൂലിച്ചു. രേഖകളുടെ തര്‍ജ്ജിമ സംബന്ധിച്ച ഏതെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് രജിസ്ട്രി യെ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

NO COMMENTS