ന്യൂഡല്‍ഹി: ഫോര്‍ഡിന്റെ ഇതിഹാസ തുല്യമായ മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്. 65 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില. ഫോര്‍ഡിന്റെ പ്രശസ്തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിന്, സ്ലീക് ഡിസൈന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, 401 പിഎസ് കരുത്ത്, അതിനൂതന സാങ്കേതികവിദ്യ തുടങ്ങിയവയാണ് മസ്തംഗ് മോഡലിന്റെ പ്രത്യേകതകള്‍.
ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്പോര്‍ട്സ് കൂപ്പെ ആണ് ഫോര്‍ഡ് മസ്തംഗ്. 1964-ലാണ് ആദ്യമായി ഇറങ്ങിയത്. ഇതുവരെ വിറ്റഴിഞ്ഞത് ഒമ്ബത് ദശലക്ഷം വാഹനങ്ങളാണ്.