20 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികള്‍ സംഭവം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ സ്ഥലത്ത് എത്തിയിരുന്നതായ റിപ്പോർട്ട് .

144

ആലുവ: എടയാറില്‍ ആറ് കോടിയിലേറെ രൂപ വില വരുന്ന 20 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികള്‍ സംഭവം നടക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്ബേ സ്ഥലത്ത് എത്തിയിരുന്നതായി വ്യക്തമായി. സി.ജി.ആര്‍ മെറ്റലോലോയിസ് കമ്ബനിക്ക് സമീപമുള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.

എന്നാല്‍ പ്രതികളുടെ മുഖമോ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്ബരോ വ്യക്തമല്ലാത്തത് പൊലീസിനെ കുഴക്കുന്നു. സ്വര്‍ണം കൊണ്ടുവന്ന സി.ജി.ആര്‍ മെറ്റലോയിസിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് കാറില്‍ സ്വര്‍ണവുമായി വന്ന നോയല്‍, ഡ്രൈവര്‍ സജി, പീറ്റര്‍, ജെസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെ സി.ജി.ആര്‍ മെറ്റലോയിസ് എന്ന സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഫോണ്‍ കാള്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്തിലേറെ പൊലീസുകാരെ ഇതിനായി മാത്രം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായരുടെ മേല്‍നോട്ടത്തില്‍ എ.എസ്.പി എം.ജെ. സോജനാണ് കേസ് അന്വേഷിക്കുന്നത്.വ്യാഴാഴ്ച രാത്രി പത്തരയോടെ സി.ജി.ആര്‍ മെറ്റലോയിസ് എന്ന കമ്ബനിക്ക് മുമ്ബിലായിരുന്നു സംഭവം.

NO COMMENTS